കൊളിംബിയയിലെ കാലിയയിൽ വിമാനത്താവളത്തിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ മാർക്കോ ഫിഡൽ സുവാരസ് മിലിട്ടറി ഏവിയേഷൻ സ്ക്കൂളിനെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.
പ്രദേശത്ത് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് പ്രദേശത്തേക്ക് വലിയ ട്രക്കുകൾ നിരോധിച്ചിരിക്കുകയാണ്. ഇതുവരെ സ്ഫോടനത്തിൻറെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരാക്രമണം തന്നെയാണ് നടന്നതെന്നാണ് വിലയിരുത്തൽ. സ്ഫോടനത്തെപ്പറ്റി വിവരം നൽകുന്നവർക്ക് 10,000 യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

