Site iconSite icon Janayugom Online

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം; കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായി കത്തി നശിച്ചു

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. മേതലയിലെ കല്ലിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് സ്ഥാപനത്തിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടിത്തമുണ്ടായത്. കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായി കത്തി നശിച്ചു. ഉള്ളിൽ ഉണ്ടായിരുന്ന പ്ലൈവുഡ് ഉൽപന്നങ്ങൾ പൂർണമായും അഗ്നിക്കിരയായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കോടികളുടെ നാശനഷ്ടം സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകളാണ് തീയണക്കാൻ എത്തിയത്. തീപിടിക്കുന്ന സമയം തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കുകളില്ല.

Exit mobile version