Site iconSite icon Janayugom Online

മലപ്പുറം മൈലാടിയിൽ വൻതീപിടിത്തം: ചെരുപ്പ് നിർമാണക്കമ്പനി കത്തിനശിച്ചു

മലപ്പുറം പൂക്കോട്ടൂർ മൈലാടിയിൽ ചെരിപ്പുകമ്പനിയിൽ വൻ തീപ്പിടിത്തം. വിവിധ യൂണിറ്റുകളിൽനിന്ന് ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കുന്നത്. ആളപായമില്ലെന്നാണ് വിവരം. സമീപത്തെ വീടുകളിലേക്കും മറ്റും തീ പടരാതിരിക്കാനുള്ള നീക്കം തുടരുന്നു. ചെരിപ്പുകമ്പനിയുടെ ഗോഡൗണിൽനിന്ന് അല്പസമയം മുൻപാണ് തീ ആളിപ്പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

 

ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും നാട്ടുകാർ ചേർന്ന് തീയണയ്ക്കാനുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു. തീ ഉയർന്നത് റബ്ബർ ഫാക്ടറിയിൽനിന്നാണെന്നാണ് വിവരം. തുടർന്ന് പല ഭാഗങ്ങളിലേക്കായി വ്യാപിച്ച തീ, രണ്ടര മണിക്കൂർ നേരത്തെ കഠിന പരിശ്രമത്തിനൊടുവിൽ നിയന്ത്രണ വിധേയമാക്കി. കോടികളുടെ നഷ്ടമാണ് വന്നിരിക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അഗ്നി രക്ഷാ സേന എത്തിയതോടെയാണ് തീ അണക്കാൻ സാധിച്ചത്.

Exit mobile version