ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം പത്തര കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസിന്റെ പിടിയിലായി. കൊന്നത്തടി പഞ്ചായത്ത് പണിക്കൻകുടി സ്വദേശി ഇടത്തട്ടേൽ അനീഷ് ആന്റണി, വാത്തിക്കുട്ടി ചിന്നാർ സ്വദേശി മുല്ലപ്പള്ളിതടത്തിൽ രാജേഷ് എന്നിവരാണ് പിടിയിലായത്. മുരിക്കാശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിനടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി പത്തു മണിയോടെയാണ് ഇരുവരും പിടിയിലായത്.
മുരിക്കാശ്ശേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാവനാത്മാ കോളജ് ജംഷന് സമീപം നടത്തിയ പരിശോധനയിലാണ് 10.580 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ മുരിക്കാശ്ശേരി പോലീസിന്റെ പിടിയിലാകുന്നത്.പണിക്കൻകുടി സ്വദേശി ഇടത്തട്ടേൽ അനീഷ് ആന്റണി, മുരിക്കാശ്ശേരി ചിന്നാർ സ്വദേശി മുല്ലപ്പള്ളിതടത്തിൽ രാജേഷ് എന്നിവരാണ് പിടിയിലായത്.
മുരിക്കാശ്ശേരിക്ക് സമീപം കോളേജ് ജംഗ്ഷനിൽ നിന്നും തോപ്രാംകുടി ഭാഗത്തേക്ക് കഞ്ചാവുമായി പോകുന്നതിനു വേണ്ടിയാണ് പ്രതികൾ എത്തിയത്. പൊലീസിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു.
ഇടുക്കിയിൽ ഒരു കിലോ കഞ്ചാവുമായി പിടിയിലായ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് പിയുടെ സ്പെഷ്യൽസ് സ്ക്വാഡും പരിശോധനകൾ നടത്തിവരികയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
English Summary: Massive Ganja poaching in Idukki; Two arrested
You may also like this video