പാലക്കാട് കനത്ത മഴയ്ക്ക് പിന്നാലെ ഉരുള്‍പ്പൊട്ടല്‍ രൂക്ഷമായി. കാഞ്ഞിരപ്പുഴ പാലക്കയം ഭാഗത്താണ് വന്‍ ഉരുൾപൊട്ടലുണ്ടായത്. പാലക്കയം ജംഗ്ഷനിലും പലായ്ക്കല്‍ സ്കൂളിലും വെള്ളംകയറി. കാഞ്ഞിരപ്പുഴയ്ക്ക് അക്കര ഒറ്റപ്പെട്ടു പോയ രണ്ടുപേരെ ഇക്കരെ എത്തിയ്ക്കുന്ന പ്രവര്‍ത്തനും രാത്രി വൈകിയും അഗ്നിരക്ഷാസേന തുടരുകയാണ്.
കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മൂന്ന് ഷട്ടറുകൾ 60 ‑70 സെ മീയോളം ഉയർത്താൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കാഞ്ഞിരപ്പുഴ മണ്ണാർക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്ത് ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് ഉയർന്നുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും കലക്ടർ അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തു ക്യാമ്പ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
English Summary: Massive landslide in Palakkad; Water level in Kanjirapuzha Dam rises; The District Collector has issued a warning
You may also like this video