ബാവലിയിൽ വൻ എംഡിഎംഎ വേട്ട. 32.78ഗ്രാം എംഡിഎംഎയുമായി നാല് പേര്‍ അറസ്റ്റിലായി. കർണാടക, ഹസ്സൻ, എച്ച്. ഡി കോട്ട, ചേരുനംകുന്നേൽ വീട്ടിൽ, എൻ.എ. അഷ്ക്കർ(27), കൽപ്പറ്റ, അമ്പിലേരി, പുതുക്കുടി വീട്ടിൽ പി. കെ. അജ്മൽ മുഹമ്മദ്(29), കൽപ്പറ്റ, ഗൂഡാലയി കുന്ന്, പള്ളിത്താഴത്ത് വീട്ടിൽ, ഇഫ്സൽ നിസാർ(26), കർണാടക, ഹസ്സൻ, അഫ്നൻ വീട്ടിൽ, എം. മുസ്ക്കാന(24) എന്നിവരെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
വിപണിയിൽ ലക്ഷങ്ങൾ വില മതിക്കുന്ന എംഡിഎംഎ ഇവർ ബാംഗ്ലൂരിൽ നിന്ന് വാങ്ങി വില്പനക്കും ഉപയോഗത്തിനുമായി സംസ്ഥാനത്തേക്ക് കടത്തിയത്. ബാവലി-മീൻകൊല്ലി റോഡ് ജംഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇന്നലെ ഇവര്‍ പിടിയിലായത്. കർണാടകയിൽ നിന്നും കാട്ടിക്കുളം ഭാഗത്തേക്ക് ഓടിച്ചു വന്ന KA ‑53-Z-2574 നമ്പർ സിഫ്റ്റ് കാറിൻ്റെ ഡാഷ്‌ബോക്സിനുള്ളിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തിയത്. തിരുനെല്ലി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ലാൽ സി.ബേബി, എസ് ഐ സജിമോൻ പി. സെബാസ്റ്റ്യൻ, സി.പി.ഒമാരായ ഹരീഷ്, നിധീഷ്, ഷാലുമോൾ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

