Site iconSite icon Janayugom Online

മലപ്പുറത്ത് വന്‍ എംഡിഎംഎ വേട്ട; 196 ഗ്രാം രാസലഹരിയുമായി രണ്ട് പേര്‍ അറസ്റ്റിൽ

മലപ്പുറം അരീക്കോട് 196 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റിൽ. ഊര്‍നാട്ടിരി സ്വദേശി അസീസ്, എടവണ്ണ സ്വദേശി ഷമീര്‍ ബാബു എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയത്. രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എംഡിഎംഎ കൈമാറാന്‍ ഒരുങ്ങുന്ന സമയത്താണ് ഇരുവരേയും അരീക്കോട് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടുന്നത്.

അസീസ് നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയാണ്. കഴിഞ്ഞദിവസം ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ക്കെതിരെ സദാചാര പൊലീസിങ്ങ് ആരോപിച്ച് അരീക്കോട് പൊലീസില്‍ അസീസ് പരാതി നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഇയാളെ എംഡിഎംഎയുമായി പിടികൂടിയത്.

Exit mobile version