Site iconSite icon Janayugom Online

‘മസ്തിമേരി ഗുസ്തി മേരി’; സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തി ലെമൂറിന്റെ ഡാന്‍സ്

lemurlemur

സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തിയിരിക്കുകയാണ് മഡഗാസ്കർ ദ്വീപിൽ മാത്രം കണ്ടുവരുന്ന ലെമുർ എന്ന ജീവി. നൃത്തം ചെയ്ത് ചെയ്ത് വരുന്ന മൂന്ന് ലെമൂറുകളെ വീഡിയോയില്‍ കാണാം. ഒരാള്‍പ്പൊക്കമുള്ള ലെമൂറുകള്‍, നൃത്തം ചവിട്ടുന്നതിന് സമാനമായി ചാടി ചാടി വരുന്നത് വീഡിയോയില്‍ കാണാം. ആദ്യം രണ്ടെണ്ണത്തെ മാത്രമേ ദൃശ്യമാകൂ എങ്കിലും പിന്നീട് ഫ്രെയിമിനടത്തു വരുമ്പോള്‍ ഒരെണ്ണത്തിന്റെ മുതുകത്തുനിന്ന് മറ്റൊരു ലെമൂര്‍ എത്തിനോക്കുന്നതും കാണാം. കുരങ്ങുകള്‍ക്ക് സമാനമായ ശരീരവും കുറുക്കന്മാരുടേതിനു സമാനമായ മുഖവുമുള്ള ഇവയ്ക്ക് വലിപ്പമേറിയ കണ്ണുകളുമാണുള്ളത്.

കടുത്ത വംശനാശഭീഷണി നേരിടുന്ന ഒരു ജീവി കൂടിയാണ് ഇവ. കോക്വിറൽ സിഫാക്ക എന്നയിനം ലെമുർ ആണ് കൗതുകവും ആകർഷണീയതയും നിറയ്ക്കുന്ന രീതിയിൽ നൃത്തം ചെയ്യുന്നത്. മഡഗാസ്കറിൽ മാത്രം കണ്ടുവരുന്ന ഇവ കടുത്ത വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ ഐയുസിഎൻ റെഡ് ലിസ്റ്റിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ആവാസവ്യവസ്ഥയുടെ വലിയ തോതിലുള്ള നഷ്ടം ഇവയുടെ ജനസംഖ്യ 30 വർഷത്തിനുള്ളിൽ 80 ശതമാനമായി കുറഞ്ഞതിന് കാരണമായെന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം.

Eng­lish Sum­ma­ry: ‘Masti Meri Gusti Meri’; The Lemur’s dance cre­at­ed laugh­ter on social media

You may also like this video

Exit mobile version