Site icon Janayugom Online

മാത്തമാറ്റിക്കല്‍ അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കോഴ്‌സുകളും പ്രോഗ്രാമുകളുമായി കൈകോര്‍ത്ത് ഗ്രെയിന്‍എഡ്

ലോകമെങ്ങുമുള്ള 6 മുതല്‍ 12 വരെ ക്ലാസുകളിലുള്ള ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൗഡ്മാത്തമാറ്റിക്കല്‍ അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കോഴ്‌സുകളും പ്രോഗ്രാമുകളുമായി കൈകോര്‍ത്ത് ഗ്രെയിന്‍എഡ്. 6 മുതല്‍ 12 വരെ ക്ലാസുകളിലുള്ള ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച ആഗോള മത്സര അവസരങ്ങള്‍ സൗജന്യമായി ലഭ്യമാക്കാന്‍ ഈ സഹകരണത്തിലൂടെ ഗ്രെയിന്‍എഡിനു സാധിക്കും

കൊച്ചി: ലോകമെങ്ങുമുള്ള 6 മുതല്‍ 12 വരെ ക്ലാസുകളിലുള്ള ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൗഡ്-സോഴ്‌സ്ഡ് മാതൃകയില്‍ സൗജന്യമായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഗ്രെയിന്‍എഡിലൂടെ അമേരിക്കയിലെ മാത്തമാറ്റിക്കല്‍ അസോസിയേഷന്റെ ഭാഗമായ ഇന്റര്‍നാഷനല്‍ പ്രോഗ്രാം ഗ്രൂപ്പിന്റെ (എംഎഎ ഐപിജി) കോഴ്‌സുകളും പ്രോഗ്രാമുകളും ലഭ്യമാകും. ഇതനുസരിച്ച് www.grain-ed.com‑ലൂടെ അമേരിക്കന്‍ മാത്തമാറ്റിക്‌സ് കോംപറ്റീഷന്‍സ് (എഎംസി), സ്റ്റുഡന്റ് എന്റിച് മെന്റ് പ്രോഗ്രാം (എസ്ഇപി) എംഎഎ കോണ്‍ഫറന്‍സുകള്‍ എന്നിവയുടെ പ്രിപ്പറേറ്ററി കോഴ്‌സുകളിലേയ്ക്കുള്ള സൗജന്യ പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളും ക്ലാസുകളെടുക്കാന്‍ താല്‍പ്പര്യമുള്ള പ്രൊഫഷനലുകളും www.grain-ed.com സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം.

2022 ഏപ്രിലിലെ രണ്ടു ദിവസങ്ങളിലായി ഡെല്‍ഹി, മുംബൈ, ദുബായ്, തിരുവനന്തപുരം എന്നിവിടങ്ങളിലൂടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാത് ഒളിമ്പ്യാഡ് (ഉസാമോ) ഇതാദ്യമായി ഏഷ്യയിലെത്തുന്നതിന്റെ മുന്നോടിയായി നടക്കുന്ന ഈ സഹകരണത്തിന് ഏറെ പ്രധാന്യമുണ്ടെന്ന് എംഎഎ ഐപിജി ഡയറക്ടര്‍ ശ്യാം ചന്ദ്ര പറഞ്ഞു. ദക്ഷിണേഷ്യ, മിഡ്ല്‍ ഈസ്റ്റ്, യൂറോപ്പ്, കാനഡ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി അടുത്ത 9 മാസത്തില്‍ 20,000‑ത്തിലേറെ വിദ്യാര്‍ത്ഥികള്‍ മാത്ത് ഒളിമ്പ്യാഡില്‍ മാറ്റുരയ്ക്കാനെത്തുമെന്നും ഇതില്‍ ഭൂരിപക്ഷം പേരും ഗ്രെയിന്‍എഡ് പ്ലാറ്റ്‌ഫോമിലൂടെയാകും എത്തുകയെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ലോകത്തിന്റെ നാലിടത്തുള്ള നാല് മലയാളി കോളേജ്കാല സുഹൃത്തുക്കള്‍ 2016‑ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് തുടക്കമിട്ട ഓപ്പണ്‍ പ്ലാറ്റ്‌ഫോമാണ് ഗ്രെയിന്‍എഡ്. നിലവില്‍ 50‑ലേറെ കോഴ്‌സുകളാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ഗ്രെയിന്‍എഡ് സൗജന്യമായി നല്‍കി വരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രൊഫഷനലുകളാണ് സ്വമേധയാ ക്ലാസുകളെടുക്കുന്നത്. വിവിധ നാടുകളിലെ സിലബസുകള്‍ പഠിച്ച ശേഷം തയ്യാറാക്കിയ കോഴ്‌സുകള്‍ സൂം തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നല്‍കുന്നതെന്ന് ഗ്രെയിന്‍എഡ് സ്ഥാപകരിലൊരാളായ സതീഷ് കുമാര്‍ പറഞ്ഞു.-സോഴ്‌സ്ഡ് മാതൃകയില്‍ സൗജന്യമായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഗ്രെയിന്‍എഡിലൂടെ അമേരിക്കയിലെ മാത്തമാറ്റിക്കല്‍ അസോസിയേഷന്റെ ഭാഗമായ ഇന്റര്‍നാഷനല്‍ പ്രോഗ്രാം ഗ്രൂപ്പിന്റെ (എംഎഎ ഐപിജി) കോഴ്‌സുകളും പ്രോഗ്രാമുകളും ലഭ്യമാകും. ഇതനുസരിച്ച് www.grain-ed.com‑ലൂടെ അമേരിക്കന്‍ മാത്തമാറ്റിക്‌സ് കോംപറ്റീഷന്‍സ് (എഎംസി), സ്റ്റുഡന്റ് എന്റിച് മെന്റ് പ്രോഗ്രാം (എസ്ഇപി) എംഎഎ കോണ്‍ഫറന്‍സുകള്‍ എന്നിവയുടെ പ്രിപ്പറേറ്ററി കോഴ്‌സുകളിലേയ്ക്കുള്ള സൗജന്യ പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളും ക്ലാസുകളെടുക്കാന്‍ താല്‍പ്പര്യമുള്ള പ്രൊഫഷനലുകളും www.grain-ed.com സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം.

2022 ഏപ്രിലിലെ രണ്ടു ദിവസങ്ങളിലായി ഡെല്‍ഹി, മുംബൈ, ദുബായ്, തിരുവനന്തപുരം എന്നിവിടങ്ങളിലൂടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാത് ഒളിമ്പ്യാഡ് (ഉസാമോ) ഇതാദ്യമായി ഏഷ്യയിലെത്തുന്നതിന്റെ മുന്നോടിയായി നടക്കുന്ന ഈ സഹകരണത്തിന് ഏറെ പ്രധാന്യമുണ്ടെന്ന് എംഎഎ ഐപിജി ഡയറക്ടര്‍ ശ്യാം ചന്ദ്ര പറഞ്ഞു. ദക്ഷിണേഷ്യ, മിഡ്ല്‍ ഈസ്റ്റ്, യൂറോപ്പ്, കാനഡ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി അടുത്ത 9 മാസത്തില്‍ 20,000‑ത്തിലേറെ വിദ്യാര്‍ത്ഥികള്‍ മാത്ത് ഒളിമ്പ്യാഡില്‍ മാറ്റുരയ്ക്കാനെത്തുമെന്നും ഇതില്‍ ഭൂരിപക്ഷം പേരും ഗ്രെയിന്‍എഡ് പ്ലാറ്റ്‌ഫോമിലൂടെയാകും എത്തുകയെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

You may also like this video:

Exit mobile version