Site iconSite icon Janayugom Online

കരുതല്‍ ഡോസിന് പരമാവധി 150 രൂപയെ ഈടാക്കാവൂ: ആരോഗ്യമന്ത്രാലയം

പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കുന്ന കരുതല്‍ ഡോസിന് സ്വകാര്യകേന്ദ്രങ്ങള്‍ സര്‍വീസ് ചാര്‍ജായി 150 രൂപയെ ഈടാക്കാവൂ എന്ന് ആരോഗ്യമന്ത്രാലയം. ആദ്യ രണ്ട് പ്രാവശ്യം സ്വീകരിച്ച വാക്സിന്‍ തന്നെ കരുതല്‍ ഡോസായെടുക്കണമെന്നും വാകിസനെടുക്കാന്‍ പ്രത്യേക രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നും നിര്‍ദേശമുണ്ട്.

18മുതല്‍ 59 വരെ പ്രായമുള്ളവര്‍ക്ക് ഞായറാഴ്ച മുതലാണ് കരുതല്‍ ഡോസ് നല്‍കി തുടങ്ങുക. രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയും ആളുകള്‍ക്ക് കരുതല്‍ ഡോസ് വാക്‌സീന്‍ സ്വീകരിക്കാം. ആദ്യ രണ്ട് ഡോസ് വാക്‌സിന്‍ പോലെ കരുതല്‍ വാക്‌സിന്‍ സൗജന്യമായിരിക്കില്ല.

സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സീനേഷന്‍ നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സീന്‍ എടുത്ത് ഒന്‍പത് മാസം പൂര്‍ത്തിയായ ശേഷം മാത്രമേ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതിയുള്ളു.

Eng­lish sum­ma­ry; max­i­mum Rs 150 to be charged for the pre­cau­tion­ary dose

You may also like this video;

Exit mobile version