മമ്മൂട്ടിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വഴിപാട് നടത്തി ആരാധകൻ. തിരുവനന്തപുരം സ്വദേശിയായ എ ജയകുമാർ ആണ് വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിലായിരുന്നു വഴിപാട്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു.
ചികിത്സ പൂർത്തിയാക്കി എട്ടു മാസങ്ങൾക്കു ശേഷം മമ്മൂട്ടി ഇന്ന് കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ മമ്മൂട്ടിയെ സ്വീകരിക്കാൻ മന്ത്രി പി രാജീവും അൻവർ സാദത്ത് എംഎൽഎയും എത്തിയിരുന്നു. പ്രിയ താരത്തെ കാണാൻ നിരവധി ആരാധകരുമെത്തി. ഭാര്യ സുൽഫത്തും നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയ്ക്കൊപ്പമുണ്ടായിരുന്നു.

