Site icon Janayugom Online

‘മായ’ സഹായിക്കും, ഇനി ടൂറിസം വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍

chatboat

കേരളത്തെ അതിവേഗം അടുത്തറിയാന്‍ വിനോദസഞ്ചാരികള്‍ക്ക് സഹായമായി ഇനി “മായ“ഉണ്ടാകും. വിനോദസഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയ രാജ്യത്തെ ആദ്യ ചാറ്റ്ബോട്ട് സംവിധാനമാണ് ടൂറിസം വകുപ്പിന്റെ ‘മായ’ വാട്സാപ്പ് ചാറ്റ്ബോട്ട് സേവനം.

ലോകത്തെവിടെയുമുള്ള സഞ്ചാരികള്‍ക്ക് അനായാസം നമ്മുടെ നാടിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും യാത്രാവിവരങ്ങള്‍ ചോദിച്ചറിയാനുമുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നൂതന വെര്‍ച്വല്‍ അസിസ്റ്റന്റാണ് ‘മായ’. ഈ ട്രാവല്‍ ഗൈഡിലൂടെ ടൂറിസത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും. 7510512345 എന്ന വാട്സാപ്പ് നമ്പറിലൂടേയും ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തും സേവനം പ്രയോജനപ്പെടുത്താം.

സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ടൂറിസം മേഖലയുടെ വികസനത്തിനായി ആവിഷ്കരിച്ച ചാറ്റ്ബോട്ട് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കും. അടിസ്ഥാന വിവരങ്ങള്‍ ലളിതമായി സഞ്ചാരികളുമായി പങ്കുവയ്ക്കുന്നതിന് പുറമേ ഈ ചാറ്റ്ബോട്ട് കേരളത്തിലെ വിവിധ യാത്രാസങ്കേതങ്ങള്‍, വിശേഷങ്ങള്‍, യാത്രാനുഭവങ്ങള്‍, ചരിത്രം, സംസ്കാരം, ഉത്സവങ്ങള്‍, ഇക്കോടൂറിസം എന്നിങ്ങനെ ഓരോ വിശദാംശങ്ങളും സുവ്യക്തമായി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നു. രാജ്യാന്തര യാത്രക്കാര്‍ക്കുള്ള വിശദാംശങ്ങളും താമസ സൗകര്യങ്ങളുടെ ലഭ്യതയുള്‍പ്പെടെയുള്ള സമഗ്ര വിവരങ്ങളും ഏറ്റവും പുതിയ കോവിഡ് മാര്‍ഗരേഖകളും വരെ സഞ്ചാരികള്‍ക്ക് കൈമാറും.

ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് “മായ” ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷനായി. ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ, ടൂറിസം മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജീവ് ജിഎല്‍ എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: ‘Maya’ will help, more tourism infor­ma­tion at your fingertips

Exit mobile version