Site iconSite icon Janayugom Online

മേയറുടെ കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച്

കോര്‍പ്പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കാൻ ക്രൈംബ്രാഞ്ച് എസ് പി ഉടന്‍ ഡിജിപിക്ക് ശുപാര്‍ശ നല്‍കും.

മേയര്‍ വ്യാജ കത്ത് ആണെന്നും കത്ത് കണ്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴി വിശ്വാസത്തിലെടുത്താണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കത്ത് വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. 

ആര്യയുടെ കത്ത് കണ്ടില്ലെന്നും കത്തിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ആനാവൂരിന്റെ മൊഴി. കോര്‍പ്പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡ‍ി ആര്‍ അനിലിന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. 

Eng­lish Sum­mery: May­or’s let­ter is fake says crime branch
You may also like this video

Exit mobile version