Site iconSite icon Janayugom Online

മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാര്‍ഹം: സിപിഐ

cpicpi

ഇടതുപക്ഷം പിന്തുണയ്ക്കുന്ന തൃശൂര്‍ കോര്‍പറേഷന്‍ മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാര്‍ഹമെന്ന് സിപിഐ. ബിജെപി എം പി സുരേഷ്ഗോപിയോടുള്ള ആരാധനയും അതിലൂടെ ബിജെപി രാഷ്ട്രീയത്തെ പ്രൊമോട്ട് ചെയ്യുന്ന നടപടിയുംഇടതുപക്ഷം പിന്തുണയ്ക്കുന്ന മേയര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഏറ്റവും സ്വീകാര്യനായ സ്ഥാനര്‍ത്ഥിയെന്ന നിലയില്‍ മേയര്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. അത് മേയറുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മേയര്‍ തന്നെ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വീണ്ടും തുടര്‍ച്ചയായി അത്തരം സന്ദര്‍ഭങ്ങളുണ്ടാക്കുന്ന സ്ഥിതിയുണ്ട്. അത് അനുചിതമാണ്. ഇടതുപക്ഷം പിന്തുണയ്ക്കുന്ന മേയറെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. 

നിശ്ചിത കാലയളവിനുശേഷം സ്ഥാനം ഒഴിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെയ്ക്കുന്ന പകരം സംവിധാനത്തെ പിന്തുണയ്ക്കണമെന്ന ധാരണ മേയര്‍ നടപ്പാക്കിയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയം അംഗീകരിച്ച് അതിന്റെ പിന്തുണ സ്വീകരിക്കുന്ന മേയറാണ് താനെന്ന് ആവര്‍ത്തിച്ചു പറയുന്ന അദ്ദേഹം, മേയര്‍ പദവിയൊഴിഞ്ഞ് ഇടതുപക്ഷത്തിന്റെ പുതിയ മേയര്‍ക്ക് പിന്തുണ നല്‍കണമെന്ന് കെ കെ വത്സരാജ് പറഞ്ഞു.

Eng­lish Sum­ma­ry: May­or’s pro-BJP stance objec­tion­able: CPI

You may also like this video

Exit mobile version