Site icon Janayugom Online

ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശം: കുറുക്കന്‍ കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് മന്ത്രി എം ബി രാജേഷ്

റബർ വില വർധിപ്പിച്ചാൽ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരിച്ച്
മന്ത്രി എം ബി രാജേഷ്. കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിച്ച ചരിത്രമില്ലെന്ന് എം ബി രാജേഷ് പറഞ്ഞു. ആർഎസ്എസും ബിജെപിയുമൊക്കെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി വരുന്നുവെങ്കിലും ഇക്കാര്യം ക്രൈസ്തവർക്കറിയാം. പുള്ളിപ്പുലിയുടെ പുള്ളി എത്ര തേച്ചാലും മായ്ച്ചാലും പോകില്ല, അത് ജനങ്ങൾക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെ വിചാരധാരയിൽ മുസ്ലിങ്ങളും ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകളുമാണ് ശത്രുക്കളെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനെ വെള്ളപൂശാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കിയത്. കേരളത്തിൽ ഒരു എം പി പോലുമില്ലെന്ന ബിജെപിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന ജനങ്ങൾ മനസിലാക്കണം. കുടിയേറ്റ ജനതക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ബിഷപ്പ് പറഞ്ഞ്. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

Eng­lish Sum­ma­ry: m b rajesh responds to tha­lassery bish­op mar joseph pamplanys
You may also like this video

Exit mobile version