Site iconSite icon Janayugom Online

തിരുവനന്തപുരത്ത് കച്ചവടത്തിനായി എത്തിച്ച എംഡിഎംഎ പിടികൂടി എക്സൈസ്

തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം രണ്ട് യുവാക്കളിൽ നിന്നും എംഡിഎംഎ പിടികൂടി. 150 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്. എക്സൈസ് നാർക്കോട്ടിക് സ്കോഡാണ് എംഡിഎംഎ കണ്ടെടുത്തത്. നന്ദു, നന്ദ ഹരിയും എന്നിവരെയാണ് എംഡഎംഎ യുമായി എക്സൈസ് നർക്കോട്ടിക് സ്ക്വാ‍ഡി പിടികൂടിയിരിക്കുന്നത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുക ആയിരുന്നു പിടിയിലായ പ്രതികളായ നന്ദു, നന്ദ ഹരി എന്നിവർ. കച്ചവടത്തിനായി ബാംഗ്ലൂരിൽ നിന്ന് എത്തിച്ചതാണ് എംഡി എം എ എന്ന് എക്സൈസ് പറഞ്ഞു. വ്യാവസായിക അളവിലുള്ള മാരകമായ മയക്കു മരുന്നാണ് ഇത്. എട്ട് ലക്ഷത്തിലധികം വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ നീക്കാൻ ഒരുങ്ങുകയാണ് എക്സൈസ്. സംസ്ഥാനത്താകെ പരിശോധനകൾ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസും എക്സൈസും. കഴിഞ്ഞ ദിസവം കോഴിക്കോട് നിന്നും എം​ഡിഎംഎയുമായി യുവാക്കൾ പിടിയിലായിരുന്നു.

Exit mobile version