Site iconSite icon Janayugom Online

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; രണ്ടുപേര്‍ പിടിയില്‍

ബെംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ ഉളിയില്‍ സ്വദേശികളായ ജസീര്‍(42), ഷമീര്‍(39) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ല പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി പൊലീസും ചേര്‍ന്ന് പിടികൂടിയത്.ഇവരില്‍നിന്ന് പത്തുലക്ഷത്തോളം രൂപ വിലവരുന്ന വില്പനക്കെത്തിച്ച 300 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

പ്രതികളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ പൊലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പൊലീസ് പറഞ്ഞു. ഇരിട്ടി കൂട്ടുപുഴ പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. കണ്ണൂര്‍ ജില്ലയിലെ പ്രധാന എംഡിഎംഎ വിതരണക്കാരനാണ് ജസീര്‍. 

ബെംഗളൂരുവിലെ നൈജീരിയന്‍ സ്വദേശികളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി കണ്ണൂരില്‍ വില്‍പ്പന നടത്തുന്നതായിരുന്നു പ്രതികള്‍. ലഹരിവിരുദ്ധ സ്‌ക്വാഡ് ഒരുമാസത്തോളമായി ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് കൂട്ടുപുഴയില്‍വെച്ച് രണ്ടുപേരെയും പിടികൂടിയത്.

Eng­lish Summary:MDMA smug­gling from Ben­galu­ru to Ker­ala; Two arrested

You may also like this video

Exit mobile version