Site iconSite icon Janayugom Online

മാധ്യമ വ്യവസായി ജിമ്മി ലായ്ക്ക് 20 വർഷം തടവ്; ദേശീയ സുരക്ഷാ നിയമപ്രകാരം ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷ

വിദേശ ശക്തികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നതടക്കമുള്ള മൂന്ന് കേസുകളിൽ ഹോങ്കോങ്ങിലെ മാധ്യമ വ്യവസായി ജിമ്മി ലായ്ക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഈ കടുത്ത ശിക്ഷ. ചൈന നടപ്പിലാക്കിയ വിവാദമായ ഈ നിയമപ്രകാരം ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ തടവ് ശിക്ഷയാണിത്. വി​​​ദേ​​​ശ​​​ശ​​​ക്തി​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് ചൈ​​ന​​​യ്ക്കും ഹോ​​​ങ്കോം​​​ങിനും എ​​​തി​​​രേ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു, സ്വ​​​ന്തം ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള പ​​​ത്ര​​​ത്തി​​​ലൂ​​​ടെ ദേ​​​ശ​​​ദ്രോ​​​ഹ ലേ​​​ഖ​​​ന​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾക്കാണ് ജിമ്മി ലായെ ശിക്ഷിച്ചത്. 

ഹോങ്കോങ്ങിലെ പ്രമുഖ ജനാധിപത്യ അനുകൂല പത്രമായിരുന്ന ആപ്പിൾ ഡെയ്‌ലിയുടെ സ്ഥാപകനാണ് ജിമ്മി ലായ്. ബ്രിട്ടീഷ് പൗരനായ ലായ്, ബീജിംഗിന്റെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളായിരുന്നു, പലപ്പോഴും തന്റെ ജനാധിപത്യ അനുകൂല പത്രമായ ആപ്പിൾ ഡെയ്‌ലി പ്രതിഷേധത്തിനുള്ള ഉപകരണമായി ഉപയോഗിച്ചു. ജിമ്മി ലായ്ക്ക് പുറമെ അദ്ദേഹത്തിന്റെ ‘ആപ്പിൾ ഡെയ്‌ലി’ പത്രത്തിലെ ആറ് മുൻ എക്സിക്യൂട്ടീവുകൾക്കും കോടതി ശിക്ഷ വിധിച്ചു. ആറ് വർഷം ഒൻപത് മാസം മുതൽ പത്ത് വർഷം വരെയാണ് ഇവർക്ക് ലഭിച്ച തടവ് ശിക്ഷ. ഹോങ്കോങ്ങിന്റെ സ്ഥിരതയ്ക്ക് അത്യാവശ്യമാണെന്ന് ചൈന അവകാശപ്പെടുന്ന ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തുകയാണെന്ന് ലോകരാഷ്ട്രങ്ങൾ ഈ കേസിനെ വിമർശിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നുണ്ടെങ്കിൽ ജിമ്മി ലായിയെ മോചിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് യുഎസ് ഹൗസ് സെലക്ട് കമ്മിറ്റി ചെയർമാൻ ജോൺ മുലെനാർ വ്യക്തമാക്കി. ജിമ്മി ലായ് നേരിടുന്ന പീഡനങ്ങൾക്ക് ചൈനീസ് സർക്കാർ അറുതി വരുത്തണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ ആവശ്യപ്പെട്ടു. 

Exit mobile version