Site icon Janayugom Online

ഇൻഡൊനേഷ്യയിലേക്ക് മെഡിക്കൽ ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ചു

കോവിഡ് പ്രതിസന്ധി നേരിടുന്ന ഇൻഡൊനേഷ്യയിലേക്ക് ഇന്ത്യ 10 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ചു.ഇൻഡൊനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേക്കാണ് ഓക്സിജൻ എത്തിച്ചത്. ഐഎൻഎസ് ഐരാവത് ഉപയോഗിച്ചാണ് ഓക്സിജൻ കൊണ്ടു പോയത്. ജുലൈ മാസത്തിൽ 100 മെട്രിക് ടൺ ഉൾക്കൊള്ളുന്ന അഞ്ച് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടെയ്നറുകളും 300 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഇന്ത്യയിൽ നിന്ന് ഇൻഡൊനേഷ്യയിലേക്ക് അയച്ചിരുന്നു. 10 കണ്ടെയ്നർ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐഎൻഎസ് ഐരാവത് ജക്കാർത്തയിലെ തൻജുങ് പ്രിയോക് പോർട്ടിൽ എത്തിയെന്ന് നാവിക സേന പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.

Eng­lish sum­ma­ry: Med­ical oxy­gen con­tain­ers deliv­ered to Indonesia
You may also like this video:

Exit mobile version