Site iconSite icon Janayugom Online

റോഡിലെ സമ്മേളനം: നേതാക്കൾ ഹാജരാകണമെന്ന്‌ ഹൈക്കോടതി

തിരുവനന്തപുരം വഞ്ചിയൂരിൽ റോഡിൽ സിപിഐ(എം) പൊതുയോഗം നടത്തിയ സംഭവത്തിലും സെക്രട്ടേറിയറ്റിന് മുന്നിൽ ജോയിന്റ് കൗണ്‍സിൽ നടത്തിയ സമരത്തിലും നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നേതാക്കളോട് നേരിട്ട് ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശം നൽകിയത്. 

വഞ്ചിയൂരിൽ സിപിഐ(എം) ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ എം വി ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാര്‍, വി കെ പ്രശാന്ത് അടക്കമുള്ള നേതാക്കള്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ജോയിന്റ് കൗണ്‍സിൽ നടത്തിയ സമരത്തിലെ കോടതിയലക്ഷ്യ ഹര്‍ജിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവര്‍ നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. ഫെബ്രുവരി പത്തിനാണ് നേതാക്കള്‍ ഹാജരാകേണ്ടത്. കൊച്ചി കോര്‍പറേഷന് മുന്നിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനോടും ടി ജെ വിനോദ് എംഎൽഎയോടും അന്നേ ദിവസം ഹാജരാകാൻ കോടതി ഉത്തരവിട്ടു.

Exit mobile version