ഖത്തര്‍ സന്ദര്‍ശനം നടത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പരിപാടിയില്‍ ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ താനിയുമായുള്ള കൂടിക്കാഴ്ച അവസാന നിമിഷം തടസപ്പെട്ടു. ബി ജെ പി നേതാവിന്റെ പ്രവാചക നിന്ദയുടെ പേരില്‍ ഇന്ത്യന്‍ അംബാസഡറെ വിളിച്ച് വരുത്തി ഖത്തര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്. പ്രവാചകനെ ലക്ഷ്യമിട്ട് ബി ജെ പി നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകളുടെ നയതന്ത്ര വീഴ്ച തടയാന്‍ ഇന്ത്യ പാടുപെടുന്നതിനിടെയാണ് പുതിയ സംഭവവികാസം. അതിനിടെ വെങ്കയ്യ നായിഡു ദോഹയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഖത്തര്‍ നേതാക്കളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. അതേസമയം വെങ്കയ്യ നായിഡുവിന്റെ ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ താനിയുമായുള്ള കൂടിക്കാഴ്ച തടസപ്പെട്ടതില്‍ പ്രവാചകനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമായി ബന്ധമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു
ചില ആരോഗ്യകാരണങ്ങളാല്‍ കൂടിക്കാഴ്ച നടക്കില്ലെന്ന് ഖത്തര്‍ വെള്ളിയാഴ്ച ഇന്ത്യയെ അറിയിച്ചു എന്നാണ് വിവരം.അതേസമയം പ്രവാചകനെ ലക്ഷ്യമിട്ടതില്‍ ഖത്തര്‍ അസ്വസ്ഥരാണെന്നും ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് പരസ്യമായ മാപ്പ് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ പറഞ്ഞു. വെങ്കയ്യ നായിഡു അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയെ സന്ദര്‍ശിച്ചതായും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയെയും അമീരി ദിവാനില്‍ കണ്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
English Summary: Meeting with Vice President Venkaiah and Qatari Deputy Emir Sheikh Abdullah bin Ahmed Al Thani was interrupted
You may also like this video: