മണിപ്പൂരില്‍ മെയ്‌തെയ് കുട്ടികളുടെ കൊലപാതകത്തില്‍ ആറു പേര്‍ അറസ്റ്റില്‍. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇംഫാലിൽ നിന്ന് 51 കിലോ മീറ്റർ അകലെയുള്ള ചുരാചന്ദ്പൂരിൽ നിന്നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തതെന്നും തക്ക ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു.
അറസ്റ്റിലായവരെ അസമിലെ ഗുവാഹത്തിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധം അരങ്ങേറി. കഴിഞ്ഞയാഴ്ച ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ചിത്രംസമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ്.
English Summary: meitei children murder; 6 arrested
You may also like this video