Site iconSite icon Janayugom Online

രാജ്യസഭാംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിപിഐയിലെ അഡ്വ. പി സന്തോഷ്‌കുമാര്‍, സിപിഐ(എം)ലെ എ എ റഹിം, കോണ്‍ഗ്രസിലെ ജെബി മേത്തര്‍ എന്നിവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ ഒഴിവുവന്ന മൂന്ന് സീറ്റിലും മത്സരം നടന്നിരുന്നില്ല. മൂന്നുപേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 10 അംഗങ്ങളും സത്യപ്രതിജ്ഞയും ഇന്ന് നടക്കും.

Eng­lish sum­ma­ry; Mem­bers of the Rajya Sab­ha will be sworn in today

You may also like this video;

Exit mobile version