Site iconSite icon Janayugom Online

വയനാട്ടില്‍ ആദിവാസി മേഖലയിലെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണം : അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്

വയനാട്ടില്‍ ആദിവാസിമേഖല കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണ നീക്കത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്.ആരോഗ്യ പരീക്ഷണത്തിനെത്തിയ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ഏജന്‍സിയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ ആര്‍ കേളു പട്ടികവര്‍ഗ്ഗ വകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉന്നതിയില്‍ സംഘം എത്തിയത്. 

അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം ആദിവാസി മേഖലയില്‍ നടത്തരുതെന്ന് ടിഡിഒ പറഞ്ഞിരുന്നുവെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു.ഈ വിലക്കിനെ മറികടന്നാണ് പരീക്ഷണം നടന്നത്. ഏത് പഠനമാണ് നടത്തുന്നത് എന്നതില്‍ പട്ടികവര്‍ഗ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറും ആരോഗ്യവകുപ്പ് ഡയറക്ടറും സംഭവത്തില്‍ വിശദ അന്വേഷണം നടത്തും. ഡിഎംഒ തലത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. 

Exit mobile version