Site iconSite icon Janayugom Online

സ്കൂളിൽ ആർത്തവ പരിശോധന; പ്രിൻസിപ്പല്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ എട്ട് പേര്‍ അറസ്റ്റില്‍. സ്കൂൾ പ്രിൻസിപ്പൽ, നാല് അധ്യാപകർ, അറ്റൻഡർ, രണ്ട് ട്രസ്റ്റിമാർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്നാണ് വിദ്യാർഥികളെ പരിശോധിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് അതിക്രമത്തിന് ഇരയായത്. 

പെൺകുട്ടികളെ കൺവെൻഷൻ ഹാളിലേക്ക് വിളിച്ചുവരുത്തി, അവിടെ ഒരു പ്രൊജക്ടർ ഉപയോഗിച്ച് ശുചിമുറിയിലെ രക്തക്കറയുടെ ചിത്രങ്ങൾ കാണിച്ചു. തുടർന്ന് വിദ്യാർത്ഥിനികളോട് ആർക്കൊക്കെ ആർത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു. മറ്റ് പെൺകുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോയി വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കുകയായിരുന്നു. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാനേജ്മെന്റിനും അധ്യാപകർക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കൾ വൻ പ്രതിഷേധം ഉയർത്തിയതോടെയാണ് പൊലീസ് നടപടി. 

Exit mobile version