ശരാശരിയോ അതിലുമധികമോ ബുദ്ധിനിലവാരം ഉണ്ടാകുകയും പഠന സംബന്ധമല്ലാത്ത കാര്യങ്ങളിൽ അതായത് കളി, മീഡിയ, കലാപരമായി, കായികപരമായി അസാധാരണ മികവ് കാണിക്കുകയും എന്നാൽ വായന, എഴുത്ത്, കണക്ക് എന്നിവയിൽ മികവ് കാണിക്കാതെ ബുദ്ധിമുട്ട് പ്രകടിപ്പിക്കുയും ചെയ്യുമ്പോൾ അതിനെ പഠന വൈഷമ്യമായി പരിഗണിക്കുന്നു.
പലപ്പോഴും രക്ഷിതാക്കൾ കുട്ടികളെ മടിയന്മാരായും ബുദ്ധിഹീനന്മാരുമായും മുദ്രചാർത്തുന്നു. പഠന വൈകല്യത്തെ എത്രയും വേഗം തിരിച്ചറിഞ്ഞ് പ്രതിവിധി ചെയ്യുമ്പോഴാണ് ഈ അവസ്ഥ പരിഹരിക്കപ്പെടുന്നത്. കുട്ടികൾ വായന-എഴുത്ത് എന്നിവയിൽ കാണിക്കുന്ന വൈഷ്യമത്തെ അമിത ലാളന കൊണ്ടോ കർക്കശഭാവം കൊണ്ടോ നേരിടുവാനോ പരിഹരിക്കുവാനോ നോക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു.
വായനാവൈകല്യം
അക്ഷരങ്ങൾ പെറുക്കിപ്പെറുക്കി വായിക്കുക. വാചകങ്ങൾ നിർത്താതെ വായിക്കുക. അക്ഷരങ്ങൾ തിരിച്ച് വായിക്കുക. ചില വാക്കുകൾക്കു പകരമായി ഊഹിച്ച് സാമ്യമുള്ള മറ്റുവാക്കുകൾ ഉച്ചരിക്കുക. ചില വരികൾ വിട്ടുപോവുക. വാചകങ്ങൾ അപൂർണമായി പറയുക. ചിഹ്നങ്ങൾ വിട്ടുപോകുക മുതലായവയും കണ്ടുവരാറുണ്ട്.
എഴുത്തിലെ വൈകല്യങ്ങൾ
മോശമായ കൈയക്ഷരം, തുടർച്ചയായ അക്ഷരത്തെറ്റുകൾ, സാമ്യമുള്ള ചില അക്ഷരങ്ങൾ തമ്മിൽ മാറിപ്പോവുക, എഴുതുമ്പോൾ അനുയോജ്യ വാക്കുകൾ കിട്ടാതിരിക്കുക, ഇംഗ്ലീഷ് ചെറിയ അക്ഷരത്തിനു പകരം വലിയ അക്ഷരം എഴുതുക, മറിച്ചും അക്ഷരങ്ങൾ എഴുതുക.
കണക്കിൽ വൈഷ്യമം
അടിസ്ഥാനപരമായ ക്രിയകൾ ചെയ്യാനുള്ള വിഷമം. സംഖ്യാ ബോധത്തിലുള്ള (place value) പ്രശ്നം, സമയം നോക്കി പറയാനുള്ള കഴിവുകേട് നിറം, ആകൃതി ഇവ തിരിച്ചറിയാനുള്ള വിഷമം, ദിശകളായ തെക്കുവടക്ക്, കിഴക്കുപടിഞ്ഞാറും ഇടത്ത്-വലത്ത് എന്നിവയും മനസിലാക്കാനുള്ള കഴിവുകേട്, പകർത്തി എഴുതുമ്പോൾ സംഖ്യകൾ തിരിച്ച് എഴുതുക.
പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാവൈകല്യങ്ങളും
ഇത്തരം കുട്ടികൾക്ക് ഒരുകാര്യത്തിലും മനസുറപ്പിക്കാൻ കഴിയാതെ വരിക പതിവാണ്. ഇരിക്കുമ്പോൾ എഴുന്നേൽക്കാൻ തോന്നും. ഒരുകാര്യം ചെയ്യുമ്പോൾ മറ്റൊന്ന് ചെയ്യാൻ തോന്നും. ഇത്തരം കുട്ടികൾക്ക് ഒരുകാര്യം ഓർമിച്ചുവച്ച് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാൽ ഒരുകാര്യം മറന്നുപോകും. നേഴ്സറി ക്ലാസ്മുതൽ കണ്ടുവരുന്ന ഈ സ്വഭാവവിശേഷം പരിഹരിച്ചില്ലെങ്കിൽ പഠനവൈകല്യമായും പെരുമാറ്റ വൈകല്യമായും മാറാനിടയുണ്ട്. ശ്രദ്ധാവൈകല്യമുള്ളവർക്ക് (ADHD /ADD) പഠനവൈകല്യവും ഉണ്ടാകാനിടയുണ്ട്.
നേരത്തെ കണ്ടെത്തി ഒരു ട്രെയിനറുടെ കീഴിൽ വിദഗ്ധ പരിശീലനവും കുട്ടിയുടെ പ്രകൃതി അനുസരിച്ച് ബുദ്ധിവികാസത്തിനു വളർച്ചയ്ക്കും ഹോമിയോ മരുന്നും നൽകുക വഴി വളരെ നല്ല ഒരു മാറ്റം കുട്ടികളിൽ കണ്ട് വരുന്നു. അതിനാൽ തന്നെ മേൽപറഞ്ഞ ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടിയിൽ കാണുന്നു എങ്കിൽ അവഗണിച്ചു വിടാതെ നേരത്തെ തന്നെ ചികിത്സ//ട്രെയിനിങ് തേടുക.
ഓരോ ബാല്യവും സന്തോഷം നിറഞ്ഞത് ആവട്ടെ
Dr. Induja I BHMS
(Remedial trainer, Inara homoeopathic institute of mental health)