എടവകയില്‍ സബ് ആര്‍ടിഒ ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്തു. മാനന്തവാടി സബ് ആര്‍ടിഒ ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അവിവാഹിതയാണ്.
സംഭവത്തില്‍ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെയുള്ള ആത്മഹത്യകുറിപ്പ് പോലീസ് കണ്ടെടുത്തു. ഓഫീസിലെ രണ്ട് ജീവനക്കാരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കത്തില്‍ പറയുന്നു.
English summary; Mental torture; Sub RTO office worker commits suicide
You may also like this video;