Site icon Janayugom Online

വ്യാജ ലൈസൻസുകൾ ഉണ്ടാക്കി നൽകിയ മേപ്പാടി പഞ്ചായത്ത് ക്ലർക്ക് അറസ്റ്റിൽ 

meppady

മേപ്പാടി പഞ്ചായത്തിലെ 19 ആം വാർഡിൽ പ്രവർത്തിക്കുന്ന ടാർ മിക്സിങ് യൂണിറ്റിന് പ്രവർത്തനാനുമതി നൽകുന്ന വ്യാജ ലൈസൻസ് നിർമ്മിച്ച് നൽകിയ ക്ലർക്കിനെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ലൈസൻസ് വിഭാഗത്തിലെ സീനിയർ ക്ലർക്കും ‚കൊടുവള്ളി വാവാട് മൊട്ടമ്മൻ വീട്ടിൽ ജിയാസ് (42) നെയാണ് മേപ്പാടി എസ് ഐ സിറാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ടാർ മിക്സിങ് യൂണിറ്റിന്റെ ലൈസൻസ് കാലാവധി 3 മാസ കാലമാണ്.  ഈ 3 മാസത്തേക്ക് 12500 രൂപയാണ് ലൈസൻസ് ഫീസായി പഞ്ചായത്തിന് നൽകേണ്ടത്. പഞ്ചായത്ത് അറിയാതെ ലൈസൻസ് നൽകുക വഴി ഈ തുക ജിയാസ് കൈക്കൂലിയായാണ് വാങ്ങിയെടുത്തത് . സെക്രട്ടറിയുടെ ഒപ്പ് ജിയാസ് വ്യാജമായി ഇടുകയായിരുന്നു. പ്രതിയുടെ ഭാര്യാ വീടായ വാവാട് വെച്ചാണ് പ്രതിയെ ഇന്ന് പുലർച്ചയോടെ അറസ്റ്റ് ചെയ്തത്. എസ് സി പി ഒ നജീബ് , സിപിഒമാരായ പ്രശാന്ത് , ശ്രീജിത്ത് , സാഹിർ അഹമ്മദ്, ഫൈറൂസ് , എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Eng­lish Sum­ma­ry: Mep­pa­di pan­chay­at clerk arrest­ed for issu­ing fake licenses

 

You may like this video also

Exit mobile version