Site icon Janayugom Online

സ്കൂൾ വിപണി: വ്യാപാരികളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു

school-vipani.

നവംബർ ഒന്നിന് സ്കൂൾ തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ നഷ്ടത്തിലായിരുന്ന സ്കൂൾവിപണി ചെറിയതോതിലെങ്കിലും തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷയർപ്പിച്ച വ്യാപാരികൾ കടുത്ത നിരാശയിൽ.സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇപ്പോഴും വിപണി സജീവമാകാത്തത് വ്യാപാരികളെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിവിധ തരം കമ്പനികളുടെ പല തരത്തിലുള്ള ട്രെൻഡി ബാഗുകളും കൊച്ചുകുട്ടികൾക്കായി കാർട്ടൂൺ കഥാപാത്രങ്ങൾ പ്രിന്റ് ചെയ്ത ബാഗുകളുമെല്ലാം ഇതിനോടകം തന്നെ വിപണിയിൽ വില്പനയ്ക്കായെത്തിയെങ്കിലും അവയിൽ ചെറിയൊരു ശതമാനം പോലും വിറ്റഴിഞ്ഞില്ലെന്നത് കച്ചവടക്കാരെ ഏറെ പ്രയാസപ്പെടുത്തുകയാണ്. 

ബാഗുകൾക്ക് പുറമെ ട്രെൻഡിനനുസരിച്ചുള്ള ചെരുപ്പുകൾ, കുടകൾ, ഡ്രസ്സുകൾ തുടങ്ങിയവയെല്ലാം പുതുതായി വിപണിയിലെത്തിച്ചിട്ടുണ്ട്. പക്ഷെ വാങ്ങാൻ താത്പര്യമുള്ളവർ പോലും ഇപ്പോൾ ഓഫർ സീസൺ നോക്കി ഓൺലൈൻ പർച്ചേസിങ്ങിലേക്ക് നീങ്ങിയിരിക്കുകയാണ്. ഓൺലൈൻ പർച്ചേസ് ചെയ്യുന്നവരിൽ പലർക്കും അവർ ആഗ്രഹിക്കുന്ന തരത്തിലുള്ളതോ ഗുണമേൻമയുള്ളതോ ആയ സാധനങ്ങൾ ആവില്ല ലഭിക്കുന്നതെങ്കിലും പലരും ഓൺലൈൻ പർച്ചേസിങ്ങിലൂടെ ഭാഗ്യപരീക്ഷണം തുടരുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. 

ഒരു കാലത്ത് വിലകുറഞ്ഞതും എന്നാൽ ഗുണമേൻമയിലും ഭംഗിയിലും ഒട്ടും പിറകിലല്ലാത്തതുമായ ബാഗുകൾക്കൊക്കെ ആവശ്യക്കാരേറെയുണ്ടായിരുന്നു. അത്തരം സാധനങ്ങൾക്ക് കച്ചവടക്കാർ തന്നെ ഗ്യാരന്റി നൽകുമായിരുന്നു. കോവിഡിന് മുന്ന് ചെറുകിട ബാഗ്, കട നിർമാണ യൂണിറ്റുകൾക്ക് സ്കൂൾ വിപണി വലിയ ആശ്വസമാണ് നൽകിയിരുന്നത്. എന്നാൽ കോവിഡ് പിടിമുറുക്കിയതോടെ ഇത്തരം യൂണിറ്റുകൾ സാമ്പത്തിക പ്രയാസം കാരണം തകർന്നു. സ്കൂൾ തുറന്ന് ഒരാഴ്ച പിന്നിടുമ്പോളെങ്കിലും ഇപ്പോഴുള്ള സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന വിശ്വാസത്തിലാണ് കച്ചവടക്കാർ.

Eng­lish Sum­ma­ry : mer­chants hopes for school open­ing mar­ket not fulfilled 

You may also like this video :

Exit mobile version