Site iconSite icon Janayugom Online

ജിഹാദി സാഹിത്യം കയ്യില്‍വച്ചാല്‍ മാത്രം കുറ്റവാളിയാകില്ല; യുഎപിഎ കേസില്‍ ഡല്‍ഹി കോടതി

ജിഹാദി സാഹിത്യമോ തത്വചിന്തയോ കയ്യില്‍ വെച്ചത് കൊണ്ട് മാത്രം ഒരാളെയും കുറ്റവാളിയായി കാണാനാകില്ലെന്നും അവ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹേതുവായെങ്കില്‍ മാത്രമേ നടപടി സ്വീകരിക്കാനാകൂവെന്നും ഡല്‍ഹി കോടതി. യുഎപിഎ കേസ് പരിഗണിക്കവേ എന്‍ഐഎയോടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പട്യാല ഹൗസ് കോടതിയിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി ധര്‍മേഷ് ശര്‍മയാണ് നിരീക്ഷണം നടത്തിയത്. ജിഹാദി സാഹിത്യ കൃതികള്‍ കൈവശം വയ്ക്കുന്നത് കൊണ്ട് മാത്രം കുറ്റവാളിയാക്കുന്നത് ഭരണഘടനയുടെ 19ാം അനുച്ഛേദം അനുവദിക്കുന്ന സ്വാതന്ത്ര്യത്തിനും അവകാശത്തിനും എതിരാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

കേരളം, കര്‍ണാടക, കശ്മീര്‍ എന്നിവിടങ്ങളിലുള്ള 11 പേര്‍ പ്രതികളായ കേസില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. തീവ്രവാദ ഫണ്ടിങ്ങ് നടന്നിരുന്നുവെന്നും എന്‍ഐഎ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം പ്രതികള്‍ അത്യധികം പ്രകോപനകരമായ ജിഹാദി വിവരങ്ങള്‍ ശേഖരിക്കുകയും ബോധപൂര്‍വം ഇവ വിതരണം ചെയ്യുകയും സമാന ചിന്താഗതിക്കാരില്‍ നിന്ന് പിന്തുണ തേടുകയും ചെയ്തതായി കോടതി നീരിക്ഷിച്ചു.

Eng­lish Sum­ma­ry: Mere Pos­ses­sion of Jiha­di Lit­er­a­ture Is Not an Offence’: Del­hi Court
You may also like this video

Exit mobile version