Site iconSite icon Janayugom Online

മെസി കേരളത്തിൽ കളിക്കാനെത്തും; തീയതി അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിക്കുമെന്നും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിം​ഗ് കമ്പനി എംഡി

പ്രമുഖ ഫുട്‌ബോള്‍ താരം ലയണല്‍ മെസി കേരളത്തിൽ കളിക്കാനെത്തുമെന്നും തിയതി അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിക്കുമെന്നും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിം​ഗ് കമ്പനി എംഡി ആന്റോ അ​ഗസ്റ്റിൻ. അർജന്റീന ഫുട്ബോൾ അസോസിയേഷൻ തിയതി അറിയിച്ചാൽ പണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ്, അർജെന്റീന ഫുട്ബോൾ അസോസിയേഷൻ ആയിട്ടാണ് കരാർ വച്ചിരിക്കുന്നത്. അതിന്റെ പ്രൊസസ്സ് നടന്നു കൊണ്ടിരിക്കുകയാണ്. എഗ്രിമെന്റ് വ്യവസ്ഥകൾ പൂർത്തിയാക്കി വരികയാണ്. അർജെന്റീന ഫുട്ബോൾ അസോസിയേഷൻ ആണ് ഡേറ്റ് തരേണ്ടത്. അത് ഇതുവരെ ഫൈനൽ ആയിട്ടില്ല. അതിനു ശേഷമേ പണം അടക്കേണ്ടതുള്ളൂ. സ്റ്റേഡിയം, ഹോട്ടൽ തുടങ്ങിയ സൗകര്യം വേണം, അത് ചെയ്യണ്ടത് സർക്കാർ ആണ്. അവരത് ഒരുക്കുന്നുവെന്ന് വിശ്വസിക്കുന്നു. മന്ത്രി അബ്ദു റഹ്മാൻ എടുത്ത പ്രയത്നം വളരെ വലുതാണ്. 6 മാസം ആയി കരാർ ഒപ്പിട്ടിട്ട്. 45 ഡേയ്‌സ് ഉള്ളിൽ പണം കൊടുക്കണം എന്നില്ലെന്നും ആന്റോ അ​ഗസ്റ്റിൻ പറഞ്ഞു. ഷെഡ്യൂൾ തന്നാലേ പണം അടയ്ക്കാൻ പറ്റൂ. ഫിഫ നിലവാരം ഉള്ള സ്റ്റേഡിയം വേണം. അതില്ല എന്നത് പ്രശ്നം ആണ്. കത്ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version