Site iconSite icon Janayugom Online

ട്വിറ്ററിന് പിന്നാലെ മെറ്റയും: 11,000‑ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ടു

ട്വിറ്ററിന് പിന്നാലെ മെറ്റയും കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിട്ടു. വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. 11,000‑ലേറെ ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ചില മാറ്റങ്ങളാണ് പങ്കുവെക്കുന്നതെന്ന് കമ്പനി മേധാവി മാർക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനംചെയ്ത ഒരോ വര്‍ഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കും. 2004‑ല്‍ ഫെയ്‌സ്ബുക്ക് തുടക്കമിട്ടതിന് ശേഷം വരുന്ന ഏറ്റവും വലിയ ചെലവ് ചുരുക്കല്‍ നടപടിയാണിത്. കഴിഞ്ഞയാഴ്ച 50 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടതിന് പിന്നാലെയാണ് മെറ്റയുടെ സമാന നടപടി.

Eng­lish Sum­ma­ry: Meta has laid off more than 11,000 employees
You may also like this video

Exit mobile version