Site icon Janayugom Online

ഇന്നുമുതല്‍ താപനില വീണ്ടും കൂടുമെന്ന് കാലാവസ്ഥാവകുപ്പ്: 20 വരെ ഈ ജില്ലകളില്‍ ചൂടുകൂടും

heat

സംസ്ഥാനത്ത് ഇന്നു മുതൽ 20 വരെ വീണ്ടും ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39ഡിഗ്രി സെല്‍ഷ്യസ് വരെയാകും ചൂടെന്നും കാലാവസ്ഥാവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും. അതേസമയം തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയില്‍ പറയുന്നു.

Eng­lish Sum­ma­ry: Mete­o­ro­log­i­cal depart­ment says tem­per­a­ture will rise again from today: It will be hot in these dis­tricts till 20

You may also like this video

Exit mobile version