Site iconSite icon Janayugom Online

എംജി സര്‍വകലാശാല കൈക്കൂലി കേസ്; എംബിഎ വിഭാഗത്തിന് വീഴ്ചയെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി

എംജി സര്‍വകലാശാല കൈക്കൂലി കേസില്‍ എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തല്‍. പി ഹരികൃഷ്ണന്‍ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. അറസ്റ്റിലായ സിജെ എല്‍സി മറ്റ് രണ്ട് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ തിരുത്തല്‍ വരുത്തിയതിന്റെ സൂചനകളും അവര്‍ക്ക് ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശുപാര്‍ശ ചെയ്തു. സിജെ എല്‍സി കൈക്കൂലി പണം ഒമ്പതു പേര്‍ക്ക് കൈമാറിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചു. സെക്ഷന്‍ ഓഫീസര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ഈ ഉദ്യോഗസ്ഥനെതിരെ നടപടി വേണം. ജനുവരി 28നാണ് എംബിഎ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് എല്‍സിയെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. ഒന്നരലക്ഷം രൂപയാണ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനുമായി ഇവര്‍ ആവശ്യപ്പെട്ടത്. പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു നടപടി.

Eng­lish sum­ma­ry; MG Uni­ver­si­ty bribery case; The syn­di­cate sub­com­mit­tee report­ed that the MBA sec­tion had a failure

You may also like this video;

Exit mobile version