Site iconSite icon Janayugom Online

മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് വ്യോമസേന

രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ച സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന് വ്യോമസേന അറിയിച്ചു. വ്യാഴാഴ്ച രാത്രി 9.10ഓടെയാണ് അപകടമുണ്ടായത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയും സംഭവത്തില്‍ അനുശോചിച്ചു.

മിഗ് 21 വിമാനം രാജസ്ഥാനിലെ ബാര്‍ബര്‍ ജില്ലയിലെ ഭിംഡ ഗ്രാമത്തിലാണ് തകര്‍ന്നു വീണത്. വിമാനാവശിഷ്ടങ്ങള്‍ ഒരു കിലോമീറ്ററോളം ദൂരത്ത് ചിതറി കിടക്കുകയായിരുന്നു. ജില്ലാ കളക്ടര്‍, പൊലീസ് സൂപ്രണ്ട്, വ്യോമസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം ഇതുവരെയും കണ്ടെത്തിയില്ല. 

Eng­lish Summary:MiG 21 plane crash­es and pilots die; The Air Force has start­ed an investigation
You may also like this video

Exit mobile version