സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. മോസ്‌കോയില്‍ വച്ചായിരുന്നു അന്ത്യം. മരണത്തില്‍ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. 1999‑ല്‍ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും. നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയില്‍ 1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1990–91 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്നു.
ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക എന്നീ പദങ്ങളോട് ചേര്‍ത്ത് ലോകം ഓര്‍ക്കുന്ന ഗോര്‍ബച്ചേവ് ആധുനിക റഷ്യയുടെ പിറവിയില്‍ പ്രധാന പങ്കുവഹിച്ചു. അമേരിക്കയുമായുള്ള ശീതയുദ്ധം അവസാനിപ്പിച്ച അദേഹത്തിന് 1990‑ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചു. 1985‑ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ അദേഹം ശാന്തതയുടെ തോഴനായിരുന്നു. അഭിപ്രായസ്വാതന്ത്ര്യം(ഗ്ലാസ്‌നോസ്റ്റ്) അനുവദിച്ചും അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ(പെരിസ്‌ട്രോയിക്ക) അടിച്ചമര്‍ത്താതെയും ഗോര്‍ബച്ചേവ് വ്യത്യസ്തനായി.
English summary; Mikhail Gorbachev, the last president of the Soviet Union, has died
You may also like this video;