Site iconSite icon Janayugom Online

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം; ജോഷിമഠിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആര്‍ഒ

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം. ഉത്തര്‍കാശിയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളോജി പറഞ്ഞു. .പ്രഭവ കേന്ദ്രം ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴെ, ജോഷിമഠില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 2.12 നാണ് ഭൂചലനം അനുഭവപ്പെട്ടത്.അതേസമയം ഭൂചലനത്തില്‍ അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ഐഎസ്ആര്‍ഒ ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. ജോഷിമഠിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്ററാണ് ഭൂമി താഴ്ന്നു . ഡിസംബര്‍ 22 മുതല്‍ ഈ മാസം ജനുവരി 8ന് ഇടയിലാണ് പ്രദേശത്ത് ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം ഉണ്ടായത്. ആര്‍മി ഹെലിപാഡും നര്‍സിംങ് മന്ദിറും ഉള്‍പ്പെടെയുള്ളവയാണ് ജോഷിമഠിലെ സബ്സിഡന്‍സ് സോണില്‍പ്പെടുന്നത്.

Eng­lish Summary:Mild earth­quake in Uttarakhand

You may also like this video

Exit mobile version