Site iconSite icon Janayugom Online

സീറ്റ് തര്‍ക്കം; മിലിന്ദ് ദേവ്‌റ കോൺഗ്രസ് വിട്ടു

കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ രാജിവെച്ചു. എക്സിലൂടെയാണ് 55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് വിവരം മിലിന്ദ് അറിയിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തർക്കമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ സൗത്ത് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഉദ്ദവ് താക്കറേ ശിവസേന അവകാശവാദം ഉന്നയിച്ചതില്‍ മിലിന്ദ് പ്രതിഷേധം അറിയിച്ചിരുന്നു. ഉദ്ദവ് താക്കറേ ശിവസേനയുടെ അരവിന്ദ് സാവന്താണ് നിലവിലെ എംപി. വരുന്ന തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ തങ്ങൾ തന്നെ മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മിലിന്ദ് അതൃപ്തി അറിയിച്ചത്. അതേസമയം പാർട്ടി വിട്ട മിലിന്ദ് ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹം.

Eng­lish Sum­ma­ry: Milind Deo­ra quits Congress
You may also like this video

Exit mobile version