സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സൈനിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വിജയവും യശസും ഉയര്‍ത്തിയ സൈന്യത്തിന് ആദരമായി, കരസേനയിലെ ക്യാപ്റ്റന്‍ ലാല്‍റിനാവമ, ലഫ്റ്റനന്റ് ശശാങ്ക് തിവാരി, ലാന്‍സ് നായിക് മീനാച്ചി സുന്ദരം എ, ശിപായി ജന്‍ലാല്‍ പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ക്ക് കീര്‍ത്തി ചക്ര നല്‍കും.
വീര്‍ ചക്രക്ക് 15 പേരാണ് ഇക്കുറി അര്‍ഹരായത്. ശൗര്യ ചക്ര പുരസ്കാരത്തിന് 16 പേരും ധീരതയ്ക്കുള്ള ബാര്‍ ടു സേനാ മെഡലന് രണ്ട് പേരും ധീരതയ്ക്കുള്ള സേനാ മെഡലിന് 58 പേരും അര്‍ഹരായി. ധീരതയ്ക്കുള്ള നാവികാ സേനാ മെഡല്‍ പട്ടികയില്‍ ആറ് പേരും വ്യോമസേനയില്‍ നിന്ന് 26 പേരും ഇടം നേടി. സര്‍വോത്തം യുദ്ധസേവാ മെഡലിന് ഏഴ് പേരും ഉത്തം യുദ്ധ് സേവാ മെഡലിന് ഒമ്പത് പേരും യുദ്ധ് സേവാ മെഡലിന് 24 പേരും അര്‍ഹരായി.

