ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാള ഭരണമേർപ്പെടുത്തി പ്രസിഡൻറ് യൂൻ സുക് യോൾ. പ്രതിപക്ഷത്തിന് ഉത്തര കൊറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി. ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണിയിൽനിന്ന് സ്വതന്ത്ര റിപ്പബ്ലിക്ക് ഓഫ് കൊറിയയെ സംരക്ഷിക്കാൻ വേണ്ടിയാണ് പട്ടാള നിയമമെന്ന് സുക് യോൾ പറഞ്ഞു .
നമ്മുടെ ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും കൊള്ളയടിക്കുന്നവരാണ് ഉത്തരകൊറിയക്കാർ. അനുകൂല രാജ്യവിരുദ്ധ ശക്തികളെ ഉന്മൂലനം ചെയ്യാനും സ്വതന്ത്ര ഭരണഘടനാ ക്രമം സംരക്ഷിക്കാനുമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.