സംസ്ഥാനത്ത് മില്ലറ്റ് കൃഷി വ്യാപിപ്പിച്ച് എല്ലാ ജില്ലകളിലും മില്ലറ്റ് കഫേ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. 2026ഓടെ ഒരുലക്ഷം ഹെക്ടറില്‍ എഫ്‌പിഒ പ്രവര്‍ത്തനം വ്യാപിക്കും. ഇതിലൂടെ മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കതിര്‍ സോഫ്റ്റ്‌വേറും മൊബൈല്‍ ആപ്പും ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 100 കൂണ്‍ ഗ്രാമങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ പുനലൂര്‍ ഏലൂരില്‍ സംസ്ഥാനതല ഉദ്ഘാടനം നടക്കും. ഇതിലൂടെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ രാജ്യാന്തരവിപണയില്‍ എത്തിക്കാനാകും. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ആര്‍കെവിവൈയെ പ്രയോജനപ്പെടുത്തി ജനപ്രതിനിധികളുമായി ആലോചിച്ച് 25 കോടിയുടെ പദ്ധതി കൃഷിവകുപ്പ് നടപ്പിലാക്കും. കാര്‍ഷിക സര്‍വകലാശാലാ 14 സങ്കേതിക വിദ്യകള്‍ വികസിപ്പിച്ച് കൈമാറിയിട്ടുണ്ട്. 15 പേറ്റന്റുകള്‍ കൈമാറി. വൈന്‍ വില്പനയ്ക്കുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ഉല്പാദനം ആരംഭിക്കും. 2026 ഐക്യരാഷ്ട്ര സഭ വനിതാ കര്‍ഷക വര്‍ഷമായി ആചരിക്കുകയാണ് . ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയാണെന്നും കൃഷി മന്ത്രി കൂട്ടിച്ചേര്‍ത്തു.
English summary: Millet Cafe to start in all districts: Minister P Prasad
you may also like this video