Site icon Janayugom Online

ആരോ ഭരിക്കട്ടെ, അഫ്ഗാനിലെ കുട്ടികള്‍ പറയുന്നു; ഭക്ഷണംപോലുമില്ലാതെ ഇവിടെ അലയുന്നത് ദശലക്ഷം ബാല്യങ്ങള്‍

children

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ദുരവസ്ഥ വ്യക്തമാക്കി യുഎന്‍ രംഗത്ത് വന്നതിനു പിന്നാലെ കുട്ടികളുടെ അവസ്ഥയും വ്യത്യസ്തമല്ലെന്ന് റിപ്പോര്‍ട്ട്. ദശലക്ഷത്തിലധികം കുട്ടികളാണ് സഹായം കാത്ത് അഫ്ഗാനിസ്ഥാനില്‍ കഴിയുന്നതെന്ന് യുനിസെഫ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം തന്നെ പോഷകാഹാരക്കുറവ് മൂലം കഷ്ടപ്പെടുന്ന പത്ത് ലക്ഷം കുട്ടികളുണ്ടെന്നും യുനിസെഫ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരവധി കുട്ടികളാണ് ചികിത്സ കിട്ടാതെ ഇവിടെ മരിക്കുന്നത്. 4.2 ദശലക്ഷം കുട്ടികള്‍ക്കും സ്കൂളില്‍ പോകാനും കഴിയുന്നില്ല. ഇവരില്‍ 2.2 ദശലക്ഷം പേര്‍ പെണ്‍കുട്ടികളാണെന്നും യുണിസെഫിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹെന്‍റിറ്റ എച്ച് ഫോര്‍ പറഞ്ഞു.

2,000 ലധികം അവകാശലംഘനങ്ങളാണ് ജനുവരി മുതല്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അഫ്ഗാന്റെ രാഷ്ട്രീയ മാറ്റം സംബന്ധിച്ചുള്ള വിഷയങ്ങളൊന്നും തന്നെ ഇവരുടെ പരിഗണനയിലില്ല. കുടിവെള്ള ക്ഷാമം, കോവിഡ് മഹാമാരിമൂലമുണ്ടായ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയ്ക്ക് പുറമെയാണിത്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഉള്‍പ്പെടെയുള്ളവ നടക്കുന്നില്ല. ഇക്കാര്യങ്ങളെങ്കിലും താലിബാന്‍ പരിഗണനയ്ക്ക് എടുക്കണമെന്ന് ഹെന്‍റിറ്റ ആവശ്യപ്പെട്ടു. ദാരിദ്ര്യംമൂലം ദുരിതത്തിലായതിനിടെ താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍കൂടി തുടരുന്നതോടെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും വിട്ടുപോകുന്നതിന് ഇവിടത്തെ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നത്. വിമാനത്താവളത്തിലും താലിബാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കാബൂള്‍ കലാപ ഭൂമിയായി മാറിയിരിക്കുകയാണ്.

Eng­lish Sum­ma­ry: Mil­lions of chil­dren are strand­ed in Afghanistan with­out food

You may like this video also

Exit mobile version