മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏറ്റവും കൂടുതൽ വിൽക്കുന്ന ടോൺഡ് പാലിന് അര ലിറ്ററിന് 25 രൂപയാകും. ഹോമോജനൈസ്ഡ് ടോൺഡ് പാൽ 525 മില്ലിലിറ്റർ പാക്കിന് 28 രൂപയായും വർധിക്കും. സ്റ്റാൻഡർഡൈസ്ഡ് പാൽ (നോൺ ഹോമോജനൈസ്ഡ്) 500 മി. ലിറ്ററിന് 27 രൂപയും സ്റ്റാൻഡർഡൈസ്ഡ് പാൽ (ഹോമോജനൈസ്ഡ്) 500 മി. ലിറ്ററിന് 29 രൂപയുമാണ് പുതുക്കിയ വില. സൂപ്പർ റിച്ച് പാൽ (500 മിലി) 30, സൂപ്പർ റിച്ച് പാൽ (1000 മി. ലി) 60, സ്കിംഡ് മിൽക്ക് തൈര് (525 ഗ്രാം) 35 എന്നിങ്ങനെയാണ് പുതുക്കിയ വില.
പാൽ, തൈര് എന്നിവയുടെ നിലവിലെ ഫിലിം സ്റ്റോക്ക് തീരുന്നത് വരെ പുതുക്കിയ നിരക്ക് പ്രത്യേകമായി പാക്കറ്റിൽ രേഖപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. മിൽമ നിയോഗിച്ച സമിതി നൽകിയ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വില വർധിപ്പിക്കുന്നത്. വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കും വില കൂടും. ഇപ്പോഴത്തെ വിലയേക്കാൾ അഞ്ചു രൂപയിലധികം കർഷകന് ലഭിക്കും. പാൽ ഉല്പാദനത്തിലും അനുബന്ധ മേഖലകളിലും ഉണ്ടായ ഗണ്യമായ ചെലവ് കണക്കിലെടുത്താണ് വില വർധിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
English Summary: Milma milk price hike from today
You may also like this video