Site icon Janayugom Online

മീന്‍ ഇനി വീട്ടിലെത്തും; മീമീ ആപ്പ് ഉദ്ഘാടനം ചെയ്തു, തുടക്കത്തില്‍ ഈ ജില്ലയില്‍

മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മത്സ്യവും അനുബന്ധ ഉത്പന്നങ്ങളും ഇനി വാങ്ങാം. മീമീ എന്നു പേരിട്ട ആപ്പിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ആനി ഉത്പന്നം ഏറ്റുവാങ്ങി. കടല്‍ മത്സ്യവും ഉള്‍നാടന്‍ മത്സ്യങ്ങള്‍ക്കുമൊപ്പം 20ഓളം മൂല്യവര്‍ധിത ഉത്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

തുടക്കത്തില്‍ കൊല്ലം ജില്ലയിലാണ് ആപ്പിന്റെ സേവനം ലഭിക്കുക. തുടര്‍ന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിലും ഉത്പന്നങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കും. കൊല്ലത്ത് ഇതിനായി 12 കിയോസ്‌ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. കിയോസ്‌ക്കുകളില്‍ മികച്ച ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പുതിയ സംരംഭത്തിലൂടെ കൂടുതല്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്. കൊല്ലം ശക്തികുളങ്ങര ഫിഷ് പ്രോസസിംഗ് പ്ളാന്റില്‍ സൗരോര്‍ജ സംവിധാനം വഴി മത്സ്യം അണുമുക്തമാക്കി ഉണക്കി വിപണിയിലെത്തിക്കുന്ന സംവിധാനത്തിനും തുടക്കമായി. ഫിഷറീസ് ഡയറക്ടര്‍ ആര്‍. ഗിരിജ, തീരദേശ വികസന കോര്‍പറേഷന്‍ എം. ഡി പി. ഐ. ഷേക്ക് പരീത് എന്നിവര്‍ സംബന്ധിച്ചു.

Eng­lish sum­ma­ry: Mimi App launched by min­is­ter Saji cheriyan

You may also like this video:

Exit mobile version