Site icon Janayugom Online

കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയം വന്‍കിട കമ്പനികളെ സഹായിക്കാന്‍: മന്ത്രി ആന്റണി രാജു

കേന്ദ്ര സര്‍ക്കാരിന്റെ വാഹന പൊളിക്കല്‍ നയത്തോട് യോജിപ്പില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വാഹനത്തിന്റെ കാലപ്പഴക്കമല്ല കണ്ടീഷനാണ് നോക്കേണ്ടത്. സ്കൂള്‍ബസുകള്‍ ഉള്‍പ്പടെയുള്ളവ വളരെ കുറച്ച് സമയം മാത്രമാണ് ഉപയോഗിക്കുന്നത്. അവ ആകെ ഓടുന്ന കിലോമീറ്ററും ഉപയോഗിക്കുന്ന വര്‍ഷങ്ങളും നോക്കിയാല്‍ ഈ നയം എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നത് വ്യക്തമാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാഹനങ്ങള്‍ എല്‍എന്‍ജി, സിഎന്‍ജി എന്നിവയിലേക്ക് മാറ്റി പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ വേണ്ട സഹായങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. പുതിയ നയം വന്‍കിട വാഹന നിര്‍മ്മാണ കമ്പനികളെ സഹായിക്കാനുള്ള നീക്കം മാത്രമാണ്. പൊല്യൂഷന്‍, ഫിറ്റ്നസ് തുടങ്ങി അതില്‍ പ്രതിപാദിക്കുന്ന വ്യവസ്ഥകളില്‍ അവ്യക്തതയുണ്ട്. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തും. കെഎസ്ആര്‍ടിസി 15 വര്‍ഷത്തിന് മുകളിലുള്ള എല്ലാ വാഹനങ്ങളും മാറ്റിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

You may also like this video:

Exit mobile version