കുഞ്ഞുങ്ങളുടെ ക്ഷണം സ്വീകരിച്ച് സ്കൂളിൽ ഓണാഘോഷത്തിൽ പങ്കെടുത്ത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവർമെന്റ് എൽ പി എസിലെ 85 രണ്ടാം ക്ലാസ്സുകാർ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം കത്തെഴുതിയത്. എല്ലാവർക്കും വേണ്ടി മീനാക്ഷിയാണ് കത്തെഴുതിയത്. ഈ ഓണക്കാലത്തെ ഏറ്റവും മധുരമായ സമ്മാനമാണ് ഈ ക്ഷണത്തിലൂടെ തനിക്ക് ലഭിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ക്ഷണം സ്വീകരിക്കുയും ചെയ്തു. സ്കൂളില്‍ മന്ത്രിയെത്തിയപ്പോള്‍ കൗതുകത്തോടെ കുട്ടികൾ ഓടിയെത്തി മന്ത്രിക്ക് സമ്മാനങ്ങള്‍ നല്കി. ഒ എസ് അംബിക എംഎല്‍എ ഉള്‍പ്പെടെയുള്ളവരും ഓണാഘോഷത്തിന് സ്കൂളില്‍ എത്തിയിരുന്നു.
English Summary:minister arrived after accepting the children’s invitation; Returned after eating Onam
You may also like this video