Site iconSite icon Janayugom Online

പ്രീമിയം ബസുകള്‍ ഇറക്കിയത് കുടുംബങ്ങളെ ആകര്‍ഷിച്ചെന്ന് മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ബസുകളിലെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 22.18 ലക്ഷമായി വര്‍ധിച്ചാതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സഭയെ അറിയിച്ചു.2023‑ൽ 19.84 ലക്ഷവും, 2025‑ൽ 20.27 ലക്ഷവും യാത്രക്കാരാണുണ്ടായിരുന്നത്. 

പ്രീമിയം ബസുകൾ ഇറക്കുകയും സ്റ്റേഷനുകൾ നവീകരിക്കുകയും ചെയ്തതിനുശേഷം കുടുംബത്തോടൊപ്പം കെഎസ്ആര്‍ടിസി ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. 2025‑ൽ 1702 കാൽനടയാത്രക്കാർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായും ഈ പശ്ചാത്തലത്തിൽ ഡ്രൈവർമാർക്കുള്ള ബോധവത്കരണ പരിപാടികൾ ഊർജിതപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

Exit mobile version