മൃഗശാലയില്‍ നിന്നും പുറത്തുചാടി നഗരത്തില്‍ കറങ്ങി നടക്കുന്ന ഹനുമാന്‍ കുരങ്ങിനെ നിര്‍ബന്ധിച്ച് പിടികൂടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇണയായ കുരങ്ങ് മൃഗശാലയില്‍ തന്നെ ഉള്ളതിനാല്‍ വൈകാതെ മടങ്ങിവരുമെന്നാണ് പ്രതീക്ഷ. മരത്തിലിരിക്കുന്ന കുരങ്ങിന് ആവശ്യത്തിന് ഭക്ഷണം നല്‍കുന്നുണ്ട്. പിടികൂടാന്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. നിരീക്ഷിക്കാന്‍ രണ്ട് ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂട് തുറന്നുവിട്ടതില്‍ യാതൊരുവിധ ശ്രദ്ധക്കുറവും ഉണ്ടായിട്ടില്ല. പൊതുജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും അക്രമ സ്വഭാവമുള്ള ഒരു മൃഗമല്ല ഹനുമാന്‍ കുരങ്ങെന്നും മന്ത്രി പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷം തുടര്‍ന്ന് നടപടികള്‍ ആലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ലിയോയും നൈലയും ഒരു കൂട്ടില്‍
മൃഗശാലയിലെ പുതിയ അതിഥികളായ ലിയോയും നൈലയും ഒരുകൂട്ടിലെത്തി. രണ്ട് കൂടുകളില്‍ കഴിഞ്ഞിരുന്ന ഇരുവരും പുതിയ അന്തരീക്ഷവുമായി ഇണങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഒരു കൂട്ടിലാക്കിയത്. ഇവിടെ പുതുതായി എത്തിച്ച ആണ്‍ സിംഹത്തിനും പെണ്‍ സിംഹത്തിനും മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണിയാണ് ലിയോ എന്നും നൈല എന്നും പേരുകള്‍ നല്‍കിയത്.
You may also like this video