Site icon Janayugom Online

സയന്‍സാണോ, മിത്താണോയെന്നു പറയേണ്ട ബാധ്യത ദേവസ്വം മന്ത്രിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

മിത്ത് വിവാദത്തില്‍ പ്രതികരണവുമായി സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ശാസ്ത്രീയമായി ഒരോ കാര്യവും പരിശോധിച്ച്, അതിനെല്ലാം കൃത്യം കൃത്യമായി മറുപടി പറയേണ്ട ഒരാളല്ല ദേവസ്വം മന്ത്രിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു 

പല ആളുകള്‍ക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടാകുമെന്നും അത് കൃത്യമായി വ്യക്തമാക്കേണ്ട കാര്യം തനിക്കുണ്ടെന്ന് തോന്നുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ദേവസ്വം മന്ത്രിക്ക് ഇത് മിത്താണ്, ഇത് വിശ്വാസമാണ്, ഇത് സയന്റിഫിക് ആണെന്നൊന്നും പറയേണ്ട ബാധ്യതയില്ല. അത് ഓരോരുത്തരുടെ വിശ്വാസം അനുസരിച്ച് പോകുന്നതാണ്. 

ദേവസ്വം മന്ത്രി സയന്റിഫിക് ആയിട്ട് ഓരോ കാര്യവും പരിശോധിച്ച്, അതിനെല്ലാം കൃത്യം കൃത്യമായി മറുപടി പറയേണ്ട ഒരാളല്ല. അത് മിത്താണെന്ന് പറയുന്ന ആളുകള്‍ ഉണ്ടാകും, വിശ്വാസമാണെന്ന് പറയുന്ന ആളുകള്‍ ഉണ്ടാകും, സയന്റിഫിക് ആണെന്ന് പറയുന്ന ആളുകള്‍ ഉണ്ടാകും, സയന്റിഫിക് അല്ലെന്ന് പറയുന്ന ആളുകള്‍ ഉണ്ടാകും.

പല വാര്‍ത്തകളും ഇതുമായി ബന്ധപ്പെട്ട് വന്നല്ലോ, അതിന്റെ ചര്‍ച്ചയേ ഉണ്ടായില്ലലോ.നമ്മുടെ ശാസ്ത്ര കോണ്‍ഗ്രസില്‍ തന്നെയാണ് ഈ വിഷയം ഉയര്‍ന്നുവന്നത്.അതിന് ശേഷവും പറഞ്ഞല്ലോപല ആളുകളും. പല ആളുകള്‍ക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും.അത് കൃത്യമായി വ്യക്തമാക്കേണ്ട കാര്യം എനിക്കുണ്ടെന്ന് തോന്നുന്നില്ല,അദ്ദേഹം പറഞ്ഞു.

സമൂഹത്തെ ഇളക്കിവിടാനും കലാപം ഉണ്ടാക്കാനും എളുപ്പമായിരിക്കുമെന്നും അത് ഇല്ലാതാക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്‍ തമ്മിലുള്ള പരസ്പര ധാരണയും വിശ്വാസവും ഉണ്ടാക്കി എടുക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Min­is­ter K Rad­hakr­ish­nan said that Devas­wom Min­is­ter has no oblig­a­tion to say whether it is sci­ence or myth

You may also like this video:

Exit mobile version