Site icon Janayugom Online

സംസ്ഥാനത്ത് തുടരുന്ന കനത്തമഴയെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമെന്ന് മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെനേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാനത്ത് 3953 ക്യാമ്പുകള്‍ തുടങ്ങാന്‍ സ്ഥലം കണ്ടെത്തി.രണ്ട് എന്‍ഡിആര്‍എഫ് ടീം കേരളത്തില്‍ ഉണ്ട്. ജൂണ്‍മാസത്തില്‍ 7ടീമുകള്‍ കേരളത്തിലെത്തും. സംസ്ഥാനത്തെഡാമുകളില്‍ റെഗുലേറ്റ്ചെയ്കത് വെള്ളം വിടുന്നുണ്ട്. നവമാധ്യമങ്ങള്‍ വ്യാജ പ്രചരണം നടത്തുന്നത് ഒഴിവാക്കണം.

ദുരന്തങ്ങളില്ലാതെ മഴ്കകാലം പൂര്‍ത്തിയാക്കാന്‍ വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കണം വേനൽ മഴയിൽ ഉണ്ടായത് 11 മരണമാണ്. മെയ് 31 ന് മൺസൂൺ കേരളത്തിലെത്തും. 9 സ്ഥലങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 274.7mm മഴ കേരളത്തിൽ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ തിരുവനന്തപുരത്താണ് (378.8 mm). ഏറ്റവും കുറവ് വയനാട്ടിൽ (271.mm). മൺസൂണിൻ്റെ ആദ്യ പകുതിയിൽ അതി തീവ്ര മഴയുണ്ടായാൽ കാര്യങ്ങൾ പേടിയോടെ കാണണം. 

ശക്തമായ മഴയുണ്ടായാൽ വെള്ളം ഒഴുകി പോകുന്നതിന് തടസമുണ്ടാകും. ത്യശൂരിലെ വെള്ളക്കെട്ടിനെ കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:
Min­is­ter K Rajan said that the gov­ern­ment is ready to deal with the con­tin­ued heavy rains in the state

You may also like this video:

Exit mobile version